Fincat

ഏഷ്യ കപ്പ്: ഒമാന്‍ പുറത്ത്; സൂപ്പര്‍ഫോറില്‍ കയറുന്ന ആദ്യടീമായി ഇന്ത്യ

ഏഷ്യകപ്പിന്റെ അവസാന നാലിലേക്ക് ആദ്യം യോഗ്യത ഉറപ്പിച്ച് ടീം ഇന്ത്യ. തിങ്കളാഴ്ച നടന്ന യുഎഇ-ഒമാന്‍ മാച്ചില്‍ ഒമാന്‍ പരാജയപ്പെട്ടതോടെയാണ് 2025 ഏഷ്യ കപ്പിന്റെ സൂപ്പര്‍-4 ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയത്. വരാനിരിക്കുന്ന ഇന്ത്യയുടെ മത്സരഫലങ്ങള്‍ എന്ത് തന്നെയായാലും ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതായി നില്‍ക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന രണ്ട് മത്സരങ്ങളിലും തിളങ്ങുന്ന വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. യുഎഇക്കെതിരായ ആദ്യ മത്സരത്തില്‍ വെറും 57 റണ്‍സാണ് യുഎഇക്ക് എടുക്കാനായത്. കുല്‍ദീപ് യാദവും ശിവം ദുബെയും നടത്തിയ ബൗളിങ് മികവാണ് യുഎഇയുടെ ബാറ്റിങ് നിരയെ തരിപ്പണമാക്കിയത്.

പാകിസ്താനെതിരെ നടന്ന ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ കുല്‍ദീപ് യാദവിന്റെയും അക്‌സര്‍ പട്ടേലിന്റെയും മികച്ച ബൗളിംഗ് പ്രകടനം വീണ്ടും കണ്ടു. ശിവം ദുബെയും സൂര്യകുമാര്‍ യാദവും കൃത്യമായി ഇടവേളകളില്‍ റണ്‍സ് അടിച്ചുകൂട്ടിയതോടെ പാകിസ്താന്‍ പരാജയം ഉറപ്പിക്കുകയായിരുന്നു.