Fincat

ഫാറ്റി ലിവര്‍ രോഗത്തിന്‍റെ തിരിച്ചറിയേണ്ട സൂചനകള്‍

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍ രോഗം. പലപ്പോഴും ഇവയുടെ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ പ്രയാസമാണ്. ഫാറ്റി ലിവർ രോഗത്തിന്‍റെ പ്രധാനപ്പെട്ട സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1 st paragraph

1. വയറുവേദന

വയറിന്‍റെ വലതു ഭാഗത്ത് മുകളിലായി അനുഭവപ്പെടുന്ന വേദന, അസ്വസ്ഥത, വയറിലെ വീക്കം തുടങ്ങിവയൊക്കെ ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം.
2. വയറിന് ഭാരം തോന്നുന്നത്

2nd paragraph

അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടൽ, വയറിന് ഭാരം തോന്നുന്നത് എന്നിവയും നിസാരമാക്കേണ്ട.

3. കൈ- കാലുകളിലെ നീര്

കൈ- കാലുകളിലും മുഖത്തും നീര് കെട്ടുന്നതും ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം.

4. ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചിലും മഞ്ഞ നിറവും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാകാം.

5. മൂത്രത്തിലെ നിറംമാറ്റം

മൂത്രത്തിലെ നിറംമാറ്റവും ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.

6. അകാരണമായി ശരീരഭാരം കുറയുന്നത്

അകാരണമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയാകാം.

7. ഛർദ്ദി, അമിത ക്ഷീണം

ഛർദ്ദി, ദഹന പ്രശ്നഹങ്ങള്‍, വിശപ്പില്ലായ്മ, അമിത ക്ഷീണം തുടങ്ങിയവയും നിസാരമായി കാണേണ്ട.