കാഴ്ചശക്തി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട 14 ഭക്ഷണങ്ങൾ
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ കാഴ്ച ശക്തി വർധിപ്പിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ക്യാരറ്റ്
വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.
2. ചീര
ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
3. നെല്ലിക്ക
വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.
4. മത്തങ്ങാ വിത്തുകള്‍
സിങ്ക് ധാരാളം അടങ്ങിയ മത്തങ്ങാ വിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
5. മധുരക്കിഴങ്ങ്
വിറ്റാമിന്‍ എയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.
6. ബദാം
വിറ്റാമിന്‍ ഇയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
7. തക്കാളി
ലൈക്കോപ്പിന്‍ അടങ്ങിയ തക്കാളി കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
8. മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യം കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
9. മുട്ട
വിറ്റാമിന്‍ എ, സിങ്ക് തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നത് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും.
10. ഓറഞ്ച്
വിറ്റാമിന്‍ സിയും മറ്റും അടങ്ങിയ ഓറഞ്ചും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
11. പാലുല്‍പ്പന്നങ്ങള്‍
വിറ്റാമിന്‍ എ, സിങ്ക് തുടങ്ങിയവ അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
12. മുരിങ്ങയില
വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ മുരിങ്ങയില കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
13. പേരയ്ക്ക
വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ പേരയ്ക്കയും കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും.
14. മഞ്ഞള്‍
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും കുര്‍ക്കുമിനും അടങ്ങിയ മഞ്ഞളും കണ്ണുകള്‍ക്ക് നല്ലതാണ്.