എവിക്ടായത് ആര് ? ഞെട്ടിത്തരിച്ച് നൂറ; അനുമോളോടും രോഷാകുലനായി മോഹൻലാൽ പുറത്തേക്ക് !
ബിഗ് ബോസ് മലയാളം സീസൺ 7 അതിന്റെ ഏഴാം ആഴ്ച പിന്നിട്ടിരിക്കുകയാണ്. ഇതിനകം പല മത്സരാർത്ഥികളും ഷോയിൽ എത്തി. പലരും എവിക്ട് ആയി പോവുകയും ചെയ്തു. ഇന്നിതാ ബിഗ് ബോസ് സീസൺ 7 അൻപത് ദിവസം പൂർത്തിയാക്കുന്ന വേളയിൽ എവിക്ഷനിടെ രോഷാകുലനായി പുറത്തേക്ക് പോകുകയാണ് മോഹൻലാൽ. നൂറ, അനുമോൾ എന്നീ മത്സരാർത്ഥികളെ മോഹൻലാൽ ശകാരിക്കുകയും ചെയ്യുന്നുണ്ട്.
നൂറ, ആദില, നെവിൻ, സാബുമാൻ, ബിന്നി, ഷാനവാസ്, ലക്ഷ്മി, ആര്യൻ, റെന എന്നിവരായിരുന്നു ബിഗ് ബോസ് സീസൺ 7ലെ ഏഴാം ആഴ്ചയിലെ എവിക്ഷനിൽ വന്നത്. ഇതിൽ ബിന്നി, നെവിൻ, നൂറ എന്നിവർ കഴിഞ്ഞ ദിവസം സേഫ് ആയിരുന്നു. ബാക്കിയുള്ള ആറ് പേരിൽ ആരൊക്കെയാകും പോകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ. ഇതിനിടെയാണ് ഒരു പ്രമോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഒന്നാം നമ്പർ സ്ലിപ്പ് ഓപ്പൺ ചെയ്യുന്ന മോഹൻലാലിനെയും പൂമാലയുമായി എവിക്ഷൻ പ്രക്രിയയിലുള്ള മത്സരാർത്ഥികൾക്കടുത്തേക്ക് പോകുന്ന അനുമോളേയും വീഡിയോയിൽ കാണാം. ഇടയിൽ ഞെട്ടലോടെ ഓടിവരുന്ന നൂറയേയും കാണാം.
“നൂറ, അനുമോൾ.. ബാക്കിയുള്ളവരാരും ഇവിടെ കളിക്കാൻ വന്നിരിക്കുന്നതല്ലേ. ഒരു കാര്യം ചെയ്യ് ബാക്കി എല്ലാം നിങ്ങൾ തീരുമാനിച്ചോളൂ. ബിഗ് ബോസ് തീരുമാനിച്ചോളൂ”, എന്ന് പറഞ്ഞ് രോഷത്തോടെ നടന്നു പോകുന്ന മോഹൻലാലിനെയും പ്രമോയിൽ കാണാനാകും. ഈ പ്രമോ വീഡിയോ ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിട്ടുണ്ട്. എന്തായാലും ആദില, സാബുമാൻ, ഷാനവാസ്, ലക്ഷ്മി, ആര്യൻ, റെന ഇവരിൽ ആരാകും ഇല്ലെങ്കിൽ ആരൊക്കെയാകും എവിക്ട് ആകുക എന്നത് ഇന്ന് രാത്രി 9 മണി മുതൽ അറിയാനാകും.