Fincat

ഐഫോണ്‍ 16 പ്രോ 60000 രൂപയില്‍ താഴെ വിലയ്‌ക്ക് വാങ്ങിയാല്ലോ; ഫ്ലിപ്‌കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലില്‍ തകര്‍പ്പന്‍ ഓഫര്‍

ആപ്പിള്‍ ഐഫോണുകള്‍ക്ക് വിലക്കുറവിന്‍റെ കാലമാണിത്. ആപ്പിളും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും ഐഫോണുകള്‍ക്ക് വമ്പിച്ച വിലക്കിഴിവ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫ്ലാഗ്‌ഷിപ്പായ ഐഫോണ്‍ 16 പ്രോ ചരിത്രത്തിലെ ഏറ്റവും വിലക്കുറവില്‍ ഇപ്പോള്‍ വാങ്ങാം. ഫ്ലിപ്‌കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലില്‍ 50,000 രൂപ വരെ ഐഫോണ്‍ 16 പ്രോ വാങ്ങുമ്പോള്‍ സേവ് ചെയ്യാനാകും. എങ്ങനെയാണ് ഈ ഓഫര്‍ ലഭിക്കുകയെന്ന് വിശദമായി അറിയാം.

ഐഫോണ്‍ 16 പ്രോ 60,000 രൂപയില്‍ താഴെ വിലയ്‌ക്ക് എങ്ങനെ വാങ്ങാം?
ഐഫോണ്‍ 16 പ്രോയുടെ 120 ജിബി വേരിയന്‍റ് 1,09,999 രൂപയ്‌‌ക്കാണ് മുമ്പ് ലിസ്റ്റ് ചെയ്‌തിരുന്നത്. എന്നാല്‍ ഈ ഫോണിന്‍റെ വില ഇപ്പോള്‍ 85,999 രൂപയായി കുറച്ചിരിക്കുന്നു. ഫ്ലിപ്‌കാര്‍ട്ട് ആക്‌സിസ് ബാങ്ക്, ഫ്ലിപ്‌കാര്‍ട്ട് എസ്‌ബിഐ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 4,000 രൂപയുടെ ഡിസ്‌കൗണ്ട് കൂടി ലഭിക്കും. ഇതിനൊപ്പം ഫ്ലിപ്‌കാര്‍ട്ടിന്‍റെ എക്‌സ്‌ചേഞ്ച് സൗകര്യം കൂടി ഉപയോഗിക്കുമ്പോഴാണ് ഐഫോണ്‍ 16 പ്രോ വന്‍ വിലക്കുറവില്‍ വാങ്ങാനാവുക. ട്രേഡ്-ഇന്‍ സൗകര്യം വഴി പഴയ ഐഫോണുകള്‍ക്ക് 43,850 രൂപ വരെ നേടാം. ഫോണിന്‍റെ കണ്ടീഷനും സര്‍വീസ് സൗകര്യവും പരിഗണിച്ചായിരിക്കും പഴയതിന് വില നിശ്ചയിക്കുക. ഈ ഓഫറുകളെല്ലാം കൂടി ലഭിക്കുന്ന ഒരാള്‍ക്ക് ഐഫോണ്‍ 16 പ്രോ 60,000 രൂപയ്‌ക്കോ അതില്‍ താഴെ വിലയ്‌ക്കോ വാങ്ങാനാവും.

മറ്റ് ഫോണുകള്‍ക്കും ഓഫര്‍
ഫ്ലിപ്‌കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് 2025 വില്‍പനയില്‍ ഐഫോണുകള്‍ക്ക് പുറമെ മറ്റ് ബ്രാന്‍ഡുകളുടെ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കും വലിയ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ് ഗാലക്‌സി എസ്24 അള്‍ട്രാ, റിയര്‍മി പി4 5ജി, മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷന്‍ എന്നിവ ഈ ഫോണുകളുടെ പട്ടികയിലുണ്ട്. ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പനയില്‍ ഫ്ലിപ്‌കാര്‍ട്ട് പ്ലസ്, ബ്ലാക്ക് മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് ഔദ്യോഗിക വില്‍പന ആരംഭിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പേ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ഈ കാലാവധി ഇതിനകം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഡിവൈസുകള്‍ ഫ്ലിപ്‌കാര്‍ട്ട് പ്ലസ്, ബ്ലാക്ക് മെമ്പര്‍ഷിപ്പ് വഴി വാങ്ങാന്‍ കഴിയുന്നില്ല എന്ന പരാതി സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെക്കുന്നു.