‘പ്രണയത്തിന് ആയുസുണ്ടോ?’; പോലീസ് വേഷത്തില്‍ നവ്യയും സൗബിനും, ‘പാതിരാത്രി’ ടീസര്‍ പുറത്ത്
നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.മമ്മൂട്ടി കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ ഡോക്ടർ കെ.വി. അബ്ദുള്‍ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറില്‍ ചിത്രം പ്രദർശനത്തിനെത്തും. വൈകാരികമായി ഏറെ ആഴമുള്ളതും ഉദ്വേഗഭരിതവുമായ ഒരു ഡ്രാമ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നല്‍കുന്നത്.
മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തില്‍ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. മള്‍ട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ ‘പാതിരാത്രി’ കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.
നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത് എന്ന സൂചനയാണ് ടീസർ നല്‍കുന്നത്. അവർ തമ്മില്‍ ഉള്ള വ്യക്തിബന്ധവും അതില്‍ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും ടീസർ കാണിച്ചുതരുന്നുണ്ട്. പോലീസുകാരുടെ ജീവിതത്തെ വളരെ വ്യത്യസ്തമായ രീതിയില്‍ പ്രേക്ഷകരുടെ മുന്നിലവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും ‘പാതിരാത്രി’. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
നവ്യയെയും സൗബിനെയും പോലീസ് യൂണിഫോമില്‍ അവതരിപ്പിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷകശ്രദ്ധ സ്വന്തമാക്കിയിരുന്നു. നവ്യാ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് ‘പാതിരാത്രി’. ടി സീരീസ് ആണ് വമ്ബൻ തുക നല്‍കി ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
ഛായാഗ്രഹണം -ഷെഹ്നാദ് ജലാല്‍, സംഗീതം -ജേക്സ് ബിജോയ്, എഡിറ്റർ -ശ്രീജിത്ത് സാരംഗ്, ആർട്ട് -ദിലീപ് നാഥ്, പ്രൊഡക്ഷൻ കണ്‍ട്രോളർ -പ്രശാന്ത് നാരായണൻ, മേക്കപ്പ് -ഷാജി പുല്‍പ്പള്ളി, വസ്ത്രങ്ങള്‍ -ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ -സിബിൻ രാജ്, ആക്ഷൻ -പി.സി സ്റ്റണ്ട്സ്, സ്റ്റില്‍സ് -നവീൻ മുരളി, ടൈറ്റില്‍ ഡിസൈൻ -യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ -ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ -ശബരി