മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വിരമിക്കല്‍ ആനുകൂല്യം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് പെന്‍ഷന്‍ വിഹിതമടക്കുകയും, 60 വയസ്സ് പൂര്‍ത്തിയായി പെന്‍ഷന്‍ വാങ്ങുന്നതുമായ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വിരമിക്കല്‍ ആനുകൂല്യം ലഭിക്കാന്‍ അവസരം. ഇതിനായി സേവന പെന്‍ഷന്‍ സോഫ്റ്റ് വെയറില്‍ സീഡ്/ഓതന്റിക്കേഷന്‍ ചെയ്തിട്ടുളള ആധാര്‍കാര്‍ഡ്, പെന്‍ഷന്‍ ബുക്ക്, ബാങ്ക് പാസ്ബുക്ക്, മത്സ്യത്തൊഴിലാളി പാസ്ബുക്ക് പകര്‍പ്പുകള്‍ എന്നിവ സഹിതം നിശ്ചിത പ്രൊഫോര്‍മയില്‍ അപേക്ഷകള്‍ ബന്ധപ്പെട്ട മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസുകളില്‍ സെപ്റ്റംബര്‍ 30നകം ലഭ്യമാക്കണം. സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും അപേക്ഷിക്കാം. സേവന പെന്‍ഷന്‍ വെബ്‌സൈറ്റിലും, ആധാറിലും പേര് വ്യത്യാസമുളളവര്‍ അക്ഷയകേന്ദ്രം മുഖേന ആധാര്‍ സീഡിങ്ങ്/ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം അപേക്ഷിക്കണം. ഫോണ്‍: 0495 2383472.