Fincat

സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ് അന്തരിച്ചു

റിയാദ്: സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭാ മേധാവിയും ഫത്വ കമ്മിറ്റി ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ അൽ ഷെയ്ഖ് അന്തരിച്ചു. സൗദി റോയൽ കോർട്ട് ആണ് മരണ വിവരം അറിയിച്ചത്. 1999ലാണ് അൽ ഷെയ്ഖ് ​സൗദി ഗ്രാന്റ് മുഫ്തിയായി നിയമിതനായത്. ഖബറടക്കം ഇന്ന് വൈകുന്നേരം റിയാദിൽ. ഹറം പള്ളികളിലും രാജ്യത്തെ മറ്റു പള്ളികളിലും മയ്യിത്ത് നമസ്കാരം നിർവഹിക്കാൻ സൽമാൻ രാജാവ് നിർദേശിച്ചു.