ഖത്തറും ബഹ്റൈനും തമ്മിൽ കടൽപാത; ഇരുരാജ്യങ്ങളും കൂടിക്കാഴ്ച നടത്തി
ഖത്തറിനും ബഹ്റൈനും ഇടയിൽ പുതിയ കടൽപാത ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ബഹ്റൈനിൽനിന്നുള്ള പ്രതിനിധിസംഘം ഖത്തർ ഗതാഗതമന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ അൽ റുവൈസ് തുറമുഖത്ത് നടന്ന സന്ദർശനത്തിനിടെയാണ് ചർച്ചകൾ നടന്നത്.
ഖത്തറും ബഹ്റൈനും തമ്മിലുള്ള ഗതാഗതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള മാരിടൈം കണക്ടിവിറ്റി പദ്ധതിയുടെ ഒരു പ്രധാന ഭാഗമായിട്ടാണ് പദ്ധതി. ഭാവിയിൽ പുതിയ കടൽപാത യാഥാർഥ്യമാവുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ യാത്ര, വ്യാപാര മേഖലകളിൽ കൂടുതൽ പുരോഗതി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കടൽ പാതയുടെ റൂട്ടും സൗകര്യങ്ങളും വിലയിരുത്തുകയായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.