Fincat

ശ്വാസകോശ രോ​ഗങ്ങൾ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ഇന്ന് ലോക ശ്വാസകോശ ദിനമാണ്. ശ്വാസകോശാരോഗ്യത്തിന്റെ പ്രാധാന്യവും ശ്വസന രോഗങ്ങളെ കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടികാണിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 2019 ൽ ഫോറം ഓഫ് ഇന്റർനാഷണൽ റെസ്പിറേറ്ററി സൊസൈറ്റീസ് (FIRS) ആണ് ആദ്യമായി ലോക ശ്വാസകോശ ദിനം ആചരിക്കാൻ തുടങ്ങിയത്.

നമ്മൾ ഏറ്റവും സാധാരണയായി കാണുന്ന ശ്വാസകോശ രോഗങ്ങൾ ബ്രോങ്കിയൽ ആസ്ത്മ, സി‌ഒ‌പി‌ഡി (ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ്), ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങൾ, ശ്വാസകോശ അർബുദം, ക്ഷയം, ന്യുമോണിയ, ഇൻഫ്ലുവൻസ തുടങ്ങിയ ശ്വസന അണുബാധകളാണ്. വർദ്ധിച്ചുവരുന്ന വായു മലിനീകരണം, പുകവലി ശീലങ്ങൾ, കൊവിഡിനു ശേഷമുള്ള സങ്കീർണതകൾ എന്നിവ കാരണം ഇവ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചുമ, ശ്വാസതടസ്സം, നെഞ്ചിലെ അസ്വസ്ഥത, നേരിയ പനി തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു…- സാകേതിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ വൈസ് ചെയർമാനും പൾമണോളജി മേധാവിയുമായ ഡോ. വിവേക് ​​നംഗിയ പറയുന്നു.

ശ്വാസകോശ രോഗങ്ങൾ പ്രായമായവരെ മാത്രമല്ല ചെറുപ്പക്കാരെയും കുട്ടികളെയും പോലും ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. രോഗികളിൽ ശ്വാസകോശ അർബുദം, ആസ്ത്മ, സി‌ഒ‌പി‌ഡി എന്നിവയുടെ വർദ്ധനവും ഞങ്ങൾ കാണുന്നു. ഇൻഡോർ മലിനീകരണം, ഉദാസീനമായ ജീവിതശൈലി, വായുവിന്റെ ഗുണനിലവാരം തുടങ്ങിയ ഘടകങ്ങൾ ഇതിന് കാരണമാകുന്നു. ഒരുകാലത്ത് പ്രായമായവരിൽ കൂടുതലായി കണ്ടിരുന്ന ശ്വസന പ്രശ്നങ്ങൾ ഇപ്പോൾ കുട്ടികളിൽ പോലും കാണപ്പെടുന്നതായി ഡോ. വിവേക് ​​പറഞ്ഞു. ശ്വാസകോശം ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…