Fincat

ബം​ഗ്ലാദേശി പൗരന്മാർക്ക് യുഎഇ വിസ നൽകുന്നത് നിരോധിച്ചെന്ന വാർത്ത വ്യാജം; പ്രതികരിച്ച് അധികൃതർ

ബംഗ്ലാദേശി പൗരന്മാര്‍ക്ക് യുഎഇ വിസ നല്‍കുന്നത് നിരോധിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത നിക്ഷേധിച്ച് യുഎഇയിലെ ബംഗ്ലാദേശ് എംബസി. ഇത്തരം വാര്‍ത്തകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് എംബസി അറിയിച്ചു. സമൂഹ മാധ്യമങ്ങളിലടക്കം ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചതിനെ പിന്നാലെയാണ് സ്ഥിരീകരണവുമായി ബംഗ്ലാദേശ് എംബസി രംഗത്ത് എത്തിയത്.

വിസ നല്‍കുന്നത് സംബന്ധിച്ച് യുഎഇ സര്‍ക്കാര്‍ യാതൊരു ഔദ്യോഗിക അറിയിപ്പും നല്‍കിയിട്ടില്ലെന്നും ഇത്തരം വ്യാജ വിവരങ്ങളില്‍ വീഴരുതെന്നും എംബസി വ്യക്തമാക്കി. ഒരു സ്ഥിരീകരിക്കാത്ത വിസ പ്രോസസ്സിംഗ് വെബ്‌സൈറ്റില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
വെബ്‌സൈറ്റിന്റെ അഡ്രസ് ദുബായിലേത് ആണെങ്കിലും അതിലുള്ള നമ്പറുകള്‍ ഇന്ത്യയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെബ്‌സൈറ്റിന്റെ രജിസ്റ്ററും ടെക്‌നിക്കല്‍ കോണ്‍ടാക്റ്റുകളും യുകെയിലാണ് എന്ന് കണ്ടെത്തിയതായും എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി.