Fincat

മഴ മുന്നറിയിപ്പ് പുതുക്കി; കേരളത്തിൽ 9 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്, 4 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയില്‍ വിവിധ ഇടങ്ങളില്‍ മഴക്കെടുതി തുടരുകയാണ്.

1 st paragraph

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

യെല്ലോ അലർട്ട്

2nd paragraph

26/09/2025: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്

27/09/2025: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.