Fincat

എഞ്ചിനീയര്‍ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി ഡിഡിഎ, 171 ഒഴിവുകള്‍; ശമ്ബളം 1.12 ലക്ഷംവരെ


2025-ലെ ജൂനിയര്‍ എഞ്ചിനീയര്‍(ജെഇ) റിക്രൂട്ട്മെന്റിന്റെ വിജ്ഞാപനം പുറത്തിറക്കി ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ).സര്‍ക്കാര്‍ ജോലി ലക്ഷ്യമിടുന്ന എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും ഒക്ടോബര്‍ 6 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നവംബര്‍ അഞ്ച് വരെയാണ് അപേക്ഷ സമര്‍പ്പിക്കാനാവുക.

ആകെ 171 ഒഴിവുകളാണുള്ളത്. ഇതില്‍ 104 ജൂനിയര്‍ എഞ്ചിനീയര്‍ (സിവില്‍) തസ്തികകളും 67 ജൂനിയര്‍ എഞ്ചിനീയര്‍ (ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍) തസ്തികകളും ഉള്‍പ്പെടുന്നു.

2025 ഡിസംബറിനും 2026 ജനുവരിക്കും ഇടയില്‍ നടത്തുന്ന കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ(സിബിടി)വഴിയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക.

വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാര്‍ഥികള്‍ക്ക് സിവില്‍, മെക്കാനിക്കല്‍ അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമ ഉണ്ടായിരിക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ ബിഇ/ബിടെക് ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി
അപേക്ഷകര്‍ 18-നും 27-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസൃതമായി ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

ശമ്ബളം
ലെവല്‍-6, അടിസ്ഥാന ശമ്ബളം 35,000 രൂപ മുതല്‍ 1,12,400 രൂപ വരെ.