Fincat

കേരള ജേർണലിസ്റ്റ് യൂണിയൻ മലപ്പുറം ജില്ലാ കൺവെൻഷൻ പരപ്പനങ്ങാടിയിൽ നടന്നു

കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) മലപ്പുറം ജില്ലാ കൺവെൻഷൻ പരപ്പനങ്ങാടിയിൽ നടന്നു. കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

പരപ്പനങ്ങാടി വി.സി ആറ്റക്കോയ തങ്ങൾ സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡൻ്റ് സുചിത്രൻ അറോറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറൻ ഇ.പി രാജീവ് , ഐ ജെ യു ദേശീയ സമിതി അംഗം ബോബൻ കിഴക്കേത്തറ, ജില്ലാ സെക്രട്ടറി കാർത്തിക് കൃഷ്ണ, ട്രഷറർ എം.പി റാഫി, ഫാസില എൻ എന്നിവർ കൺവെൻഷനിൽ സംസാരിച്ചു.

ചടങ്ങിൽ കെ.ജെ.യു ന്യൂസിൻ്റെ ജില്ലാ തല പ്രകാശനം നടന്നു. വിവിധ മേഖല പ്രതിനിധികളും ഭാരവാഹികളും പങ്കെടുത്ത കൺവെൻഷൻ ചർച്ചയോടെയാണ് സമാപിച്ചത്.