Fincat

കുറ്റിപ്പുറം റെയില്‍വേ 5.2 കിലോ ഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി

മലപ്പുറം: ട്രെയിനില്‍ കഞ്ചാവ് കടത്തിയതിന് പിടിയിലായ ബംഗാള്‍ സ്വദേശിക്ക് മഞ്ചേരി എന്‍.ഡി.പി.എസ് കോടതി മൂന്നുവര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാള്‍ നാദിയ ജില്ലയില്‍ ബിധാന്‍പാലി കല്യാ ണി ഗോലാംകുഡുസ് മുഹമ്മദ് ജുല്‍ഫിക്കറിനെയാണ് (54) ജഡ്ഡി ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്. 2024 ഫെബ്രുവരി ആറിന് വൈകീട്ട് ആറിന് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെ ടോയ്ലറ്റിന് സമീപം കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ് പെക്ടര്‍ എ. സാദിഖാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 5.2 കിലോ ഗ്രാം ഉണക്ക കഞ്ചാവ് പ്രതിയില്‍ നിന്നും കണ്ടെത്തിയിരുന്നു.

കുറ്റിപ്പുറം എക്‌സൈസും ആര്‍. പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായി റിമാന്‍ഡ് ചെയ്ത പ്രതിക്ക് നാളിതു വരെ ജാമ്യം ലഭിച്ചിരുന്നില്ല. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അ ഡ്വ. പി. സുരേഷ് ആറ് സാക്ഷികളെ കോടതി മുമ്പാകെ വിസ്തരി ച്ചു. 25 രേഖകളും ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.