Fincat

കരൂർ ദുരന്തത്തിൽ വിജയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

വിജയുടെ തമിഴ്നാട് വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിയിൽ 39 പേർ മരണമടഞ്ഞ സംഭവത്തിൽ വിജയുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.

കരൂരിലെ ദുരന്തം

ഇന്നലെ തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു. സംഭവത്തെ തുടർന്ന് വി‍ജയ് പ്രസം​ഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കാനാണ് സാധ്യത. ഇന്ന് പുലർച്ചയോടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ആശുപത്രി സന്ദർശനം നടത്തിയിരുന്നു. വിജയെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോൾ തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.