നഴ്സിങ് കോളേജില്‍ ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ കീഴിലുള്ള താനൂരിലെ സിമെറ്റ് കോളേജ് ഓഫ് നഴ്സിങിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹെല്‍പ്പറെ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസായ 45 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സ്ത്രീകള്‍ക്ക് മുന്‍ഗണനയുണ്ട്.
പ്രതിദിനം 660 രൂപ ശമ്പളം ലഭിക്കും. അപേക്ഷയും ബയോഡാറ്റയും വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ ഒന്‍പതിനുള്ളില്‍ പ്രിന്‍സിപ്പല്‍, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്, താനൂര്‍, ജി.എച്ച്.എസ്.എസ് ചെറിയമുണ്ടം ക്യാംപസ്, തലക്കടത്തൂര്‍ (പി.ഒ) പിന്‍. 676103 എന്ന വിലാസത്തിലോ simetcollegeofnursingtanur@gmail.com എന്ന ഇമെയിലിലോ നേരിട്ടോ നല്‍കാം. ഫോണ്‍ :0494-2580048.