7,000 എംഎഎച്ച് ബാറ്ററി, 50 എം പി ക്യാമറ: പുത്തൻ ഫീച്ചറുകളോടെ റിയല്‍മി 15x 5G സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍
റിയല്‍മിയുടെ പുതിയ 15x 5G സ്മാർട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍. 7,000 എംഎഎച്ച് ബാറ്ററിയും, മിലിറ്ററി ഗ്രേഡ് സര്‍ട്ടിഫിക്കേഷനുള്ള IP68 + IP69 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയുള്ളതാണ് ഫോണിന്റെ മറ്റ് പ്രധാന ആകർഷണങ്ങള്‍.₹16,999 മുതലാണ് ഫോണിൻ്റെ വില ആരംഭിക്കുന്നത്. ഈ ഫോണില്‍ 144Hz ഡിസ്‌പ്ലേ, മീഡിയാ ടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ്, 50 എം പി ക്യാമറയും ഉള്‍ക്കൊള്ളുന്നുണ്ട്. ഫോണ്‍ ആൻഡ്രോയിഡ്15 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവർത്തിക്കുന്നു. ഫോണിൻ്റെ വില്‍പ്പന ഇന്ന് മുതല്‍ തന്നെ ആരംഭിക്കുന്നതായിരിക്കും.
റിയല്‍മി15x 5ജിയുടെ വില
റിയല്‍മി15x 5ജി മൂന്ന് വേർഷനുകളിലാണ് ലഭ്യമാകുന്നത്:
6ജിബി + 128ജിബിക്ക് – 16,999 രൂപ.
8 ജിബി + 128 ജിബി – ₹17,999 രൂപ
8 ജിബി + 256 ജിബി – ₹19,999 രൂപ
ഈ ഫോണ്‍ മൂന്ന് നിറങ്ങളിലാണ് ലഭ്യമായിട്ടുള്ളത് – അക്വ ബ്ളൂ, മറൈൻ ബ്ളൂ, മെറൂണ്‍ റെഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത്. ഫ്ലിപ്കാര്‍ട്ട്, റിയല്‍മീ ഡോട്ട് കോം വെബ്സൈറ്റിലും ലഭിക്കുന്നതാണ്. ലോഞ്ചിങ് ഓഫറുകളും ലഭ്യമാണ്.