Fincat

ബിഗ് ബോസ് ഫാമിലി റൗണ്ടിൽ ആദിലയുടെയും നൂറയുടെയും പ്രതീക്ഷകൾ തെറ്റി ; മുൻ ബിഗ്ബോസ് താരങ്ങൾ കാണാനെത്തിയത് കൂടുതൽ തിരിച്ചടിയാകും

ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഫാമിലി റൗണ്ട് പുരോഗമിക്കുകയാണ്. മുൻ സീസണുകളെ അപേക്ഷിച്ച് ഇത്തവണ നേരത്തെയാണ് ഫാമിലി റൗണ്ട് എന്ന പ്രത്യേകതയുമുണ്ട്. ഫാമിലി റൗണ്ട് തുടങ്ങിയത് മുതൽ ഏവരും ഉറ്റുനോക്കിയിരുന്നത് ആദില , നൂറ മത്സരാർത്ഥികളെ കാണാൻ ആര് വരുമെന്നായിരുന്നു. ഇരുവരും ജീവിത പങ്കാളികളാകാൻ തീരുമാനിച്ചതു മുതൽ ഏറെ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചു. മാതാപിതാക്കളുമായി നിയമപോരാട്ടം നടത്തിയാണ് ഇരുവരും ലെസ്ബിയൻ കപ്പിൾ ആയി ജീവിതം തുടങ്ങിയത്.
ബിഗ് ബോസിൽ എത്തിയത് മുതൽ വീണ്ടും ഇരുവരും ചർച്ചയായി. ഫാമിലി റൗണ്ടിൽ ആയിരുന്നു ആദിലയും നൂറയും ഏറെ പ്രതീക്ഷയർപ്പിച്ചിരുന്നത് . മൂന്ന് വർഷങ്ങൾക്കിപ്പുറം തങ്ങളുടെ വീട്ടുകാർ കാണാനെത്തുമെന്നായിരുന്നു ഇരുവരുടെയും പ്രതീക്ഷിച്ച . സഹോദരിയെ കാണാനുള്ള ആഗ്രഹം നൂറ ബിഗ് ബോസ് ഷോക്കിടെ പ്രകടിപ്പിച്ചിരുന്നു. പ്രേക്ഷകരും വീട്ടുകാർ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ഇരുവരെയും നിരാശപ്പെടുത്തുന്നതായിരുന്നു ഇന്നലെ നടന്ന ഫാമിലി റൗണ്ട് .
ആദിലയുടെയും നൂറയുടെയും സുഹൃത്തുക്കളും മുൻ ബിഗ് ബോസ് മത്സരാർത്ഥികളുമായ ദിയ സന, ജാസ്മിൻ മൂസ എന്നിവരാണ് ഇരുവർക്കു വേണ്ടിയും ബിഗ് ബോസ് വീട്ടിലെത്തിയത്. മറ്റ് മത്സരാർത്ഥികൾക്ക് വീട്ടുകാർ എത്തിയപ്പോൾ ഉണ്ടായിരുന്ന സന്തോഷമോ വൈകാരികതയോ ആദിലക്കും നൂറക്കും ഉണ്ടായിരുന്നില്ല. പകരം ഇരുവരുടെയും മുഖത്ത് കടുത്ത നിരാശയും കാണാം.
അതേ സമയം സമാന രീതിയിൽ ജീവിതം തെരഞ്ഞെടുത്ത മുൻ ബിഗ്ബോസ് താരങ്ങൾ കാണാനെത്തിയത് ആദിലക്കും നൂറക്കും തിരിച്ചടിയാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ഈ താരങ്ങൾക്കുള്ള നെഗറ്റീവ് റിയാക്ഷൻ ആദിലക്കും നൂറക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ആരും എത്തിയില്ലെങ്കിലും വോട്ടിംങ്ങിൽ തിരിച്ചടിയുണ്ടാക്കുന്ന നെഗറ്റീവ് വ്യക്തികളെ കൊണ്ടുവരേണ്ടിയിരുന്നില്ലയെന്നും ചിലർ നിരീക്ഷിക്കുന്നു.
ഇരുവരുടെയും കുടുംബങ്ങളെയോ ബന്ധുക്കളെയോ ഹൗസിൽ എത്തിക്കാൻ ബിഗ് ബോസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സമയബന്ധിതമായി ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.

സീസൺ തുടങ്ങി അൻപത്തിയേഴാം ദിവസമാണ് ആദ്യമായി മത്സരാർത്ഥികളുടെ ഫാമിലി വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഷാനവാസ്, അനീഷ്, ബിന്നി , അക്ബർ, സാബു മാൻ എന്നിവരുടെ കുടംബാംഗങ്ങളാണ് ബിഗ് ബോസ് വീട്ടിലെത്തിയത്.
ബിഗ് ബോസിലെ തന്നെ ഏറ്റവും വൈകാരികമായ ഘട്ടമാണ് ഫാമിലി റൗണ്ട്. ഇത്തവണ വീട്ടുകാർ കൊണ്ടുവന്ന ഭക്ഷണത്തിന്റെ പേരിലും ബിഗ് ബോസ് വീട്ടിൽ സംഘർഷം രൂപപ്പെടുന്നുണ്ട്. ഡോ. ബിന്നിയുടെ ഭർത്താവ് നൂബിൻ ബിഗ് ബോസ് നിർദ്ദേശപ്രകാരം ഹൗസിൽ ഏതാനും ദിവസങ്ങൾ തങ്ങുന്നുണ്ട്. ഇവരുടെ അടുത്ത് നിന്ന് മാറി നിൽക്കാത്ത നെവിന്റെ പ്രവൃത്തിയെ ഒനീലും അക്ബറും വിമർശിക്കുന്നുണ്ട്.