ടി-20യിൽ മാത്രമല്ലടാ! ടെസ്റ്റിലും വെടിക്കെട്ട് തീർത്ത് വൈഭവ് സൂര്യവംശി
ഓസ്‌ട്രേലിയ അണ്ടർ 19 ടീമിനെതിരെയുള്ള യൂത്ത് ടെസ്റ്റിൽ ഇന്ത്യൻ അണ്ടർ 19ന് വേണ്ടി വെണ്ടി വെടിക്കെട്ട് സെഞ്ച്വറി കുറിച്ച് കുട്ടിത്താരം വൈഭവ് സൂര്യവംശി. ബ്രിസ്‌ബേണിലെ ഇയാൻ ഹീലി ഓവലിൽ നടക്കുന്ന മത്സരത്തിലാണ് വൈഭവിന്റെ ശതകം. 86 പന്തിൽ നിന്നും 113 റൺസ് നേടിയാണ് താരം കളം വിട്ടത്.
എടുത്ത് ഓടിയ ഏഷ്യാ കപ്പ് തിരികെ തരാം, പക്ഷെ ഒരു നിബന്ധനയുണ്ടെന്ന് നഖ്‌വി; റിപ്പോർട്ട്
ഓപ്പണിങ്ങായി ഇറങ്ങിയ വൈഭവ് 78 പന്തിലാണ് സെഞ്ച്വറി കുറിച്ചത്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 243 പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കം നൽകാൻ വൈഭവിന് ആയി. ഒമ്പത് ഫോറും എട്ട് സിക്‌സറുമടിച്ചാണ് വൈഭവിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. യൂത്ത് ടെസ്റ്റ് ക്രിക്കറ്റിൽ 100 പന്തിനേക്കാൾ കുറവ് പന്തിൽ രണ്ട് സെഞ്ച്വറി തികക്കുന്ന ആദ്യ ബാറ്ററാകാൻ വൈഭവിന് ആയി.
നിലവിൽ ചായക്ക് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് ഇന്ത്യൻ സ്‌കോർബോർഡിലുണ്ട്. വൈഭവിന് കൂടാതെ വേദാന്ത് ത്രിവേദിയും ഇന്ത്യക്ക് വേണ്ടി ശതകം തികച്ചു. 160 പന്തിൽ 110 റൺസുമായി താരം ക്രീസിലുണ്ട്. ക്യാപ്റ്റൻ ആയുഷ് മാത്രെ (21), വിഹാൻ മൽഹോത്ര (6), അഭിഗ്യൻ കുണ്ടു (26), രാഹുൽ കുമാർ (23), എന്നിവരാണ് വൈഭവിനെ കൂടാതെ പുറത്തായ ബാറ്റർമാർ. നിലവിൽ ഇന്ത്യക്ക് 79 റൺസ് ലീഡുണ്ട്.