Fincat

അമിതമായാല്‍ ബദാമും ആപത്ത്; ഒരു ദിവസം എത്ര ബദാം കഴിക്കാം? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധന്‍

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് ബദാം. ആരോഗ്യത്തിന്റെയും പോഷകാഹാരങ്ങളുടെയും മികച്ച ഉറവിടമായ ബദാം ദിവസവും കഴിക്കാവുന്ന ഒരു ഭക്ഷണം കൂടിയാണ്. ചിലര്‍ ഇത് വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കാറുണ്ട്. ഇതും ആരോഗ്യകരമായ ശീലമാണ്. എന്നാല്‍ ഇത്രയും ആരോഗ്യ ഗുണങ്ങളുള്ള ബദാമും അമിതമായാല്‍ ആപത്താണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ജനറല്‍ ഫിസിഷനായ ഡോ. ജെപി ഭഗത് പറയുന്നതനുസരിച്ച് വലിയ അളവില്‍ ബദാം കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുന്നു. വലിയ തോതില്‍ കൊഴുപ്പും ഫൈബറുമുള്ളതിനാല്‍ ദഹന വ്യവസ്ഥയ്ക്ക് ഇവയുടെ അമിതോപയോഗം ദോഷം ചെയ്യും. ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങള്‍ തൈറോഡ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇത് കാരണമായേക്കാം. ചില വ്യക്തികളില്‍ ഇത് അലര്‍ജിക് പ്രശ്‌നങ്ങള്‍ക്കും വഴി വെച്ചേക്കാം. ഇതിന് പുറമേ മലബന്ധവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് നിങ്ങളെങ്കില്‍ ബദാം നിങ്ങള്‍ക്ക് നല്ല ഒരു ഓപ്ഷനല്ല.

ഫൈബര്‍ ഉള്ളടക്കം ധാരാളം ഉള്ളതിനാല്‍ഡ ഇത് മലബന്ധം വര്‍ധിപ്പിച്ചേക്കാം. ഇത് ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ഇതിന് പുറമേ വയറിളക്കം, വയറുവേദന, ഓക്കാനം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്കും വഴി വെച്ചേക്കാം.

അമിതമാ ബദാം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് വൃക്കയിലെ കല്ലുകള്‍. കുടലില്‍ ലയിക്കുന്ന ഓക്‌സലേറ്റുകള്‍ അമിതമാവുന്നത് വഴിയാണ് ഈ ആരോഗ്യ പ്രശ്‌നത്തിലേക്ക് നയിക്കുന്നത്. അതിനാല്‍ പ്രതിദിനം 10 മുതല്‍ 15 വരെ ബദാം കഴിക്കാവുന്നതാണ്. അതില്‍ കൂടതല്‍ കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കാം.