സ്വകാര്യ മേഖല ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ രജിസ്റ്റർ ചെയ്തില്ലെങ്കിൽ സ്പോൺസറെ മാറ്റാം; നിയമവുമായി ഒമാൻ
ഒമാനില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ തൊഴിലുടമ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പ്രവാസികള്‍ക്ക് സ്‌പോണ്‍സറെ മാറ്റാന്‍ അനുമതി. ഇത് സബന്ധിച്ച നിര്‍ദേശം രാജ്യത്തെ കമ്പനികള്‍ക്ക് തൊഴില്‍ മന്ത്രാലയം നല്‍കി. ഒമാന്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് തൊഴിലാളികളുടെ തൊഴില്‍ കരാറുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സജീവമായ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാതെ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുകയാണെങ്കില്‍, പ്രവാസി തൊഴിലാളികള്‍ക്ക് അവരുടെ സേവനങ്ങള്‍ മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റാനുള്ള അവകാശം സ്വമേധയാ ലഭിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ തീയതിക്ക് 30 ദിവസത്തിന് ശേഷം ഈ അവകാശം പ്രാബല്യത്തില്‍ വരും.
കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തൊഴിലുടമയോ തൊഴിലാളിയോ ആര്‍ഒപി സിവില്‍ സെന്ററില്‍ എത്തി പബ്ലിക് കീ ഇന്‍ഫ്രാസ്ട്രക്ടര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യത്തെ നടപടി. പിന്നാലെ അവിടുന്ന് ലഭിക്കുന്ന നമ്പറും തൊഴിലുടമയുടെ പി കെ ഐ നമ്പറും ഉപയോഗിച്ച് തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കമ്പനികള്‍ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യണം.
Also Read:
ടോളറന്‍സ് അവാര്‍ഡ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാര്‍ക്ക്
UAE
ടോളറന്‍സ് അവാര്‍ഡ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാര്‍ക്ക്
തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ വ്യവസ്ഥകളും ഇതില്‍ രേഖപ്പെടുത്തണം. അടിസ്ഥാന ശമ്പളം, മുഴുവന്‍ വേതനം, തൊഴില്‍ സമയം, വാര്‍ഷിക അവധി, മറ്റു ആനുകൂല്യങ്ങള്‍ എന്നിവയും വ്യക്തമാക്കേണ്ടതുണ്ട്. തൊഴിലാളിയുടെ പ്രാഫഷനില്‍ മാറ്റമുണ്ടാവുകയോ വിസ മാറുകയോ ചെയ്താല്‍ കരാര്‍ പുതുക്കി രജിസ്റ്റര്‍ ചെയ്യണം..
തൊഴിലാളിക്കും തൊഴില്‍ ഉടമക്കും സുരക്ഷിത്തം നല്‍കുന്ന രൂപത്തിലാണ് തൊഴില്‍ കരാര്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തെ തൊഴില്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തൊഴിലുടമയോ തൊഴിലാളിയോ ആര്‍ഒപി സിവില്‍ സെന്ററില്‍ എത്തി പബ്ലിക് കീ ഇന്‍ഫ്രാസ്ട്രക്ടര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യത്തെ നടപടി. പിന്നാലെ അവിടുന്ന് ലഭിക്കുന്ന നമ്പറും തൊഴിലുടമയുടെ പി കെ ഐ നമ്പറും ഉപയോഗിച്ച് തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ കമ്പനികള്‍ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യണം.
തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ വ്യവസ്ഥകളും ഇതില്‍ രേഖപ്പെടുത്തണം. അടിസ്ഥാന ശമ്പളം, മുഴുവന്‍ വേതനം, തൊഴില്‍ സമയം, വാര്‍ഷിക അവധി, മറ്റു ആനുകൂല്യങ്ങള്‍ എന്നിവയും വ്യക്തമാക്കേണ്ടതുണ്ട്. തൊഴിലാളിയുടെ പ്രാഫഷനില്‍ മാറ്റമുണ്ടാവുകയോ വിസ മാറുകയോ ചെയ്താല്‍ കരാര്‍ പുതുക്കി രജിസ്റ്റര്‍ ചെയ്യണം..
തൊഴിലാളിക്കും തൊഴില്‍ ഉടമക്കും സുരക്ഷിത്തം നല്‍കുന്ന രൂപത്തിലാണ് തൊഴില്‍ കരാര്‍ രജിസ്‌ട്രേഷന്‍ സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തെ തൊഴില്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.