Fincat

ഗാന്ധിജിയുടെ ദർശനങ്ങളോട് ഐക്യപ്പെട്ട് മുന്നേറണം: മദ്യ നിരോധന സമിതി.ഗാന്ധി സ്മൃതിയും പ്രതിഷേധവും സംഘടിപ്പിച്ചു

തിരുന്നാവായ : ഇന്ത്യയുടെ സ്വാതന്ത്ര്യ ദാഹത്തിനും ആശങ്കകൾക്കും സ്വജീവിതം കൊണ്ട് പൂരണം നിർദ്ദേശിച്ച ഗാന്ധിജി മദ്യമടക്കമുള്ള ലഹരികൾക്കെതിരെ നിരന്തരമായ സമരത്തിലായിരുന്നെന്നും
ഗാന്ധിജിയുടെ ദർശനങ്ങളോട് ഐക്യപ്പെട്ട് മുന്നേറണമെന്നും
കേരള മദ്യ നിരോധന സമിതി .തിരുന്നാവായയിൽ
ടൂറിസത്തിൻ്റെ മറവിൽ ബിയർ – വൈൻ പാർലറുകൾ ആരംഭിക്കാൻ
അധികൃതർ നടപടി സ്വീകരിക്കുന്നതിൽ പ്രതിഷേധവും നടത്തി.കേരള മദ്യ നിരോധന സമിതി തിരൂർ താലൂക്ക് കമ്മറ്റി തിരുന്നാവായ ഗാന്ധി സ്മാരകത്തിനു സമീപം സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമവും പ്രതിഷേധവും
ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്തു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാമ്പറ്റ ദേവയാനി മുഖ്യാതിഥിയായിരുന്നു.
കേരള മദ്യ നിരോധന സമിതി ജില്ല പ്രസിഡൻ്റ് മജീദ് മാടമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി.മുഹമ്മദ് അലി മുളക്കൽ അധ്യക്ഷത വഹിച്ചു. ഗാന്ധിജിയും തിരുന്നാവായയും എന്ന വിഷയം ടി.വി ജലീൽ അവതരിപ്പിച്ചു.ഗാന്ധി കവിതകൾ ഇ.പി.എ. ലത്തീഫ് ആലപിച്ചു. ഹുസൈൻ കുറ്റൂർ, സി.പി. കോയാമുട്ടി എന്ന ബാവ, കുഞ്ഞിമുഹമ്മദ് താനൂർ, കെ
.കെ. കലാം, കുഞ്ഞീൻ കൈത്തക്കര, മിൻഹ തൊട്ടി വളപ്പിൽ എന്നിവർ പ്രസംഗിച്ചു.