മഴയത്ത് അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചു കയറി, 5 യാത്രക്കാർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് നിയന്ത്രണംവിട്ട കാര്‍ സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറി യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പതിനൊന്നോടെ എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ് റോഡിലാണ് സംഭവം. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാറില്‍ യാത്ര ചെയ്തിരുന്ന അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം തിരുവാലി ഭാഗത്തുള്ളവരാണ് കാറില്‍ ഉണ്ടായിരുന്നത്. നല്ല വേഗതയിലായിരുന്ന കാര്‍ ബസ് വരുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ശക്തമായ മഴയുള്ള സമയമായിരുന്നതിനാൽ എതിര്‍ ദിശയിലേക്ക് തെന്നിമാറി എതിരേ വന്ന ബസ്സില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.