Fincat

148 വർഷത്തെ ചരിത്രത്തിൽ ആദ്യം; രാഹുലിന്റെ സെഞ്ച്വറി തിരുത്തിയത് അപൂർവ റെക്കോഡ്!

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ താരം കെഎൽ രാഹുൽ സെഞ്ച്വറി കുറിച്ചിരുന്നു. ആദ്യ ഇന്നിങ്‌സിലായിരുന്നു താരത്തിന്റെ 100. വിൻഡീസ് നേടിയ 162 റൺസിനെതിരെ ബാറ്റ് വീശിയ ഇന്ത്യ 448/5 എന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രാഹുലിനെ കൂടാതെ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജൂറലും രവീന്ദ്ര ജഡേജയും സെഞ്ച്വറി തികച്ചു.

കൃത്യം 100 റൺസ് നേടിയാണ് രാഹുൽ പുറത്തായത്. ഇതോടെ ക്രിക്കറ്റിന്റെ 148 വർഷത്തെ ചരിത്രത്തിലെ അപൂർവ്വ റെക്കോഡ് രാഹുൽ തിരുത്തി. ക്രിക്കറ്റിന്റെ 148 വർഷത്തിൽ ആദ്യമായാണ് ഒരു ബാറ്റർ ഒരു വർഷത്തിൽ രണ്ട് തവണ 100 എന്ന സ്‌കോറിൽ പുറത്താകുന്ന ആദ്യ ബാറ്ററായി മാറുകയാണ് രാഹുൽ നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിലെ ലോർഡ്‌സ് ടെസ്റ്റിലും രാഹുൽ 100 റൺസ് നേടി പുറത്തായിരുന്നു.

കൃത്യം നൂറ് റൺസിന് രണ്ട് തവണ പുറത്താകുന്ന ഏഴാമത്തെ ബാറ്ററുമാണ് കെഎൽ രാഹുൽ. തന്റെ ടെസ്റ്റ് കരിയറിലെ 11ാം സെഞ്ച്വറിയായിരുന്നു താരം കുറിച്ചത്. ഇന്ത്യയിൽ രണ്ടാത്തെയും. ഇന്ത്യൻ പിച്ചിൽ ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് രാഹുൽ സെഞ്ച്വറി കുറിക്കുന്നത്.