വയോധികനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു
കാസര്‍കോട്: കാസര്‍കോട് വയോധികനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു. കരിന്തളത്താണ് സംഭവം. കുമ്പളപ്പളളി ചിത്രമൂല ഉന്നതിയില്‍ കണ്ണനാണ് (80) മരിച്ചത്. വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. അയല്‍വാസിയായ ശ്രീധരനാണ് വടികൊണ്ട് കണ്ണനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതി മാനസികാസ്വാസ്ഥ്യം ഉളള ആളാണ് എന്നാണ് പൊലീസ് പറയുന്നത്.