Fincat

ജില്ലയില്‍ ഈയാഴ്ച 11 പഞ്ചായത്തുകളില്‍ വികസന സദസ്സുകള്

സംസ്ഥാന സര്‍ക്കാരിന്റെയും പഞ്ചായത്തുകളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും നാടിന്റെ ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുമായി തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വികസന സദസ്സുകള്‍ മലപ്പുറം ജില്ലയിലെ 11 തദ്ദേശസ്ഥാപനങ്ങളില്‍ ഈയാഴ്ച നടക്കും.
നാളെ (ഒക്ടോ.7 ന്) മൊറയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് രാവിലെ 10ന് ജിഎം ഓഡിറ്റോറിയത്തിലും ഉച്ചയ്ക്ക് രണ്ടിന് കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തിലും നടക്കും. ഒക്ടോ. എട്ടിന് മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ രാവിലെ പത്തിന് കൃഷി ഭവന്‍ ഹാളിലും, ഒക്ടോ. ഒന്‍പതിന് ആലംകോട് ഗ്രാമപഞ്ചായത്തില്‍ രാവിലെ 10.30ന് ഷൈന്‍ ഓഡിറ്റോറിയത്തിലും മങ്കടയില്‍ രാവിലെ 10ന് പഞ്ചായത്ത് ഹാളിലും ഒഴൂരില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും വട്ടംകുളത്ത് വിവ പാലസ് ഓഡിറ്റോറിയത്തിലും വണ്ടൂരില്‍ പഞ്ചായത്ത് ഹാളിലും വഴിക്കടവില്‍ രാവിലെ 11 ന് പഞ്ചായത്ത് ഹാളിലും നടക്കും. ഒക്ടോ. 10 ന് ചേക്കോട് ഗ്രാമ പഞ്ചായത്ത് സദസ്സ് രാവിലെ 11 ന് പഞ്ചായത്ത് ഹാളിലും നന്നമ്പ്രയില്‍ രാവിലെ 10 ന് നന്നമ്പ്ര പഞ്ചായത്ത് ഹാളിലും നടക്കും.