Fincat

സൗദിയിലെ എല്ലാത്തരം വിസക്കാർക്കും ഉംറ നിർവഹിക്കാം; അനുമതി നൽകി മന്ത്രാലയം

സൗദിയിലുള്ള എല്ലാത്തരം വിസക്കാര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ കഴിയുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. വ്യക്തിഗത, കുടുംബ സന്ദര്‍ശക വീസകള്‍, ഇ-ടൂറിസ്റ്റ് വീസകള്‍, ട്രാന്‍സിറ്റ് വീസകള്‍, വര്‍ക്ക് വീസകള്‍ എന്നിവയുള്‍പ്പെടെ എല്ലാത്തരം വിസക്കാര്‍ക്കും ഉംറ നിര്‍വഹിക്കാനാണ് പുതിയ ഉത്തരവിലൂടെ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന തീര്‍ഥാടകര്‍ നുസുക് ഉംറ’ പ്ലാറ്റ്ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ബുക്ക് ചെയ്യാനും അപ്പോയിന്റ്മെന്റുകള്‍ തിരഞ്ഞെടുക്കാനും ഉംറ പെര്‍മിറ്റ് വേഗത്തില്‍ നേടാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകര്‍ക്ക് നടപടിക്രമങ്ങള്‍ ലളിതമാക്കുക, ഹജ്ജ്, ഉംറ സേവനങ്ങളുടെ ഗുണഭോക്താക്കളുടെ വ്യാപ്തി വികസിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.