Fincat

6.30 ലക്ഷം വിലയുള്ള ഈ ബലേനോ എതിരാളിയായ ടാറ്റ കാറിന് ഇപ്പോൾ 1.35 ലക്ഷം വിലക്കിഴിവ്

എഞ്ചിൻ
നിലവിലെ മോഡലിന്റെ അതേ പവർട്രെയിൻ ഓപ്ഷനുകളാണ് ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിലും ഉള്ളത്. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, സിഎൻജി പവർട്രെയിൻ എന്നിവ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായി i20, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ എന്നിവയുമായി മത്സരിക്കുന്നു. ജിഎസ്ടി 2.0 പരിഷ്‍കാരങ്ങളെത്തുടർന്ന്, ടാറ്റ ആൾട്രോസിന്റെ എക്‌സ്-ഷോറൂം വില 6.30 ലക്ഷം രൂപയിൽ ആരംഭിക്കുന്നു.

ഡിസൈൻ
ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഫുൾ-എൽഇഡി സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകൾ, പുതിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ബമ്പർ എന്നിവയുള്ള പുതുക്കിയ മുൻഭാഗം ആൾട്രോസിന്റെ സവിശേഷതയാണ്. ഫ്ലഷ്-ഫിറ്റിംഗ് ഇലുമിനേറ്റഡ് ഡോർ ഹാൻഡിലുകൾ, പുതിയ 16 ഇഞ്ച് അഞ്ച് സ്‌പോക്ക് അലോയ് വീലുകൾ എന്നിവയും കാറിന്റെ സവിശേഷതയാണ്.

ഫീച്ചറുകൾ
കൂടുതൽ വൃത്തിയുള്ള ഡാഷ്‌ബോർഡ് ഡിസൈൻ ഉപയോഗിച്ച് ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് പുതുക്കിയിരിക്കുന്നു. 10.25 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ എസി കൺട്രോൾ തുടങ്ങിയ സവിശേഷതകളും ക്യാബിനിൽ ചേർത്തിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ എന്നിവയും കാറിന്റെ സവിശേഷതകളാണ്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.