ഗാന്ധി ജയന്തി വാരാഘോഷം : ജില്ലാതല ക്വിസ് മത്സരത്തില്‍ മുഹമ്മദ് ഷഹീമിനും പ്രബിന്‍ പ്രകാശിനും ഒന്നാം സ്ഥാനം
ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘ബാപ്പുജി എന്ന വിസ്മയം’ എന്ന പേരില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാറാക്കര വി.വി.എം.എച്ച്.എസ്.എസിലെ വി. പ്രബിന്‍ പ്രകാശ്, കോളെജ് വിഭാഗത്തില്‍ ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാര്‍ഥി എം.വി. മുഹമ്മദ് ഷഹീം എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസിലെ ടി.പി. ആദില്‍ രണ്ടാം സ്ഥാനം നേടി. പറപ്പൂര്‍ ഐ.യു. എച്ച്.എസ്.എസിലെ കെ.പി. യദുകൃഷ്ണ, കെ.പി.കൃഷ്ണജിത്ത് എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
കോളെജ് വിഭാഗത്തില്‍ മമ്പാട് എം.ഇ.എസ്. കോളെജിലെ ടി. റസല്‍ രണ്ടാം സ്ഥാനവും ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ റുമൈസ് അലി മൂന്നാം സ്ഥാനവും നേടി.
പ്രശസ്ത ക്വിസ് മാസ്റ്റര്‍ നൗഷാദ് അരീക്കോട് മത്സരത്തിന് നേതൃത്വം നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മുഹമ്മദ്, അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍. പ്രസാദ് എന്നിവര്‍ സംസാരിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 30 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.i