Fincat

ലക്ഷത്തിലേയ്ക്ക് കൂടുതൽ അടുത്ത് പൊന്ന്; സ്വര്‍ണവില 90,000 കടന്നു

പ്രതീക്ഷിച്ചിരുന്നത് പോലെ സംസ്ഥാനത്ത് സ്വര്‍ണവില 90,000 കടന്നിരിക്കുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണം ലഭിക്കാന്‍ 90,320 രൂപ നല്‍കണം. ഒരു ഗ്രാമിന് 11290 രൂപയാണ് വില. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. പവന് ഇന്നലത്തേക്കാള്‍ 840 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇനി ഒരു പവന്‍ സ്വര്‍ണം പണിക്കൂലിയും കഴിഞ്ഞ് ലഭിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണം

1 st paragraph

സ്വര്‍ണവില കുറഞ്ഞിട്ട് സ്വര്‍ണം വാങ്ങാമെന്ന പ്രതീക്ഷയാണ് സാധാരണക്കാരെ സംബന്ധിച്ച് ഇല്ലാതാവുന്നത്. ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന്റെ ഡിമാൻ്റ് കൂടുന്നതാണ് വില വര്‍ധനവിന് പ്രധാന കാരണം.

Also Read:
മിന്നൽ വില; ‘കൈവിട്ടുള്ള’ കുതിപ്പ് തുടർന്ന് സ്വർണം
Business
മിന്നൽ വില; ‘കൈവിട്ടുള്ള’ കുതിപ്പ് തുടർന്ന് സ്വർണം
സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിൻ്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

2nd paragraph

സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്.ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്‌ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.