സ്കൂൾ ബസ് മറിഞ്ഞു; കുട്ടികൾക്ക് പരിക്ക്
കൊല്ലം: അഞ്ചലിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. അഞ്ചൽ അസുരമംഗലം പള്ളിക്കുന്നിൻപുറം റോഡിലാണ് സ്‌കൂൾ ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന കുട്ടികളെ നിസാരപരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചൽ ചൂരക്കുളത്തു പ്രവർത്തിക്കുന്ന ആനന്ദഭവൻ സെന്റർ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ വശത്ത് ഇട്ടിരുന്ന വലിയ മരക്കുറ്റിയിൽ തട്ടി ബസ് മറിയുകയായിരുന്നു.