Fincat

ആശങ്കകൾക്ക് വിരാമം; മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 17ന് ബഹ്റൈനിലെത്തും

മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനത്തിൽ നിലനിന്നിരുന്ന ആശങ്കക്ക് വിരാമം. ഒക്ടോബർ 17ന് മുഖ്യമന്ത്രി ബഹ്‌റൈൻ സന്ദർശനത്തിനെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായാണ് വിവരം. നേരത്തെ മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തിന് കേന്ദ്രം അനുമതി നൽകിയില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

1 st paragraph

ഒക്ടോബർ 16ന് മുഖ്യമന്ത്രി ബഹ്റൈനിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. തിയതി മാറ്റത്തിന് പിന്നാലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം ഒക്ടോബർ 17ന് വൈകീട്ട് എഴിന് നടത്തുമെന്ന് സംഘാടന സമിതി ചെയർമാൻ പി.വി. രാധാകൃഷ്‌ണപ്പിള്ള അറിയിച്ചു.