Fincat

ഇന്ന് വില 91,000 കടന്നു

ലക്ഷത്തിലേക്ക് എത്താൻ വലിയ താമസമില്ലെന്ന അനുമാനങ്ങൾക്കിടെ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 91,120 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,390 രൂപ നല്‍കണം. ഇന്നലെ സ്വര്‍ണത്തിന് 89,680 രൂപയായിരുന്നു വില. ഇന്ന് 1440 രൂപയാണ് ഒരു പവന് വര്‍ധിച്ചത്.

1 st paragraph

ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി സഹിതം ഒരു ലക്ഷം രൂപയിലധികം മുടക്കേണ്ടി വരും. അഞ്ച് ശതമാനത്തോളമാണ് പണിക്കൂലിയായി ഈടാക്കുക. രൂപകല്‍പന അനുസരിച്ച് ആഭരണങ്ങളുടെ പണിക്കൂലിയിലും മാറ്റം വരും. ഇതിനൊപ്പം ജിഎസ്ടിയും ഹാള്‍ മാര്‍ക്കിങ് ചാര്‍ജും നല്‍കണം. ഇതോടെ ഒരു പവന്‍ വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷത്തോളം മുടക്കേണ്ടി വരുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളില്‍ വില കൂടാനാണ് സാധ്യതയെന്നും അവര്‍ പറയുന്നു.

സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിൻ്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

2nd paragraph

സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച സ്വര്‍ണത്തിൻ്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്‌ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.