തിരൂരിൽ പ്രധിഷേധ പ്രകടനം നടത്തി.
തിരൂർ: ശബരിമല സ്വർണ്ണ കൊള്ള ക്കെതിരെ പ്രതിഷേധിച്ച ഷാഫി പറമ്പിൽ എം
പി ഉൾപ്പെടെ യുള്ള നേതാക്കളെതല്ലിചതച്ച പോലിസ് അതിക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന പ്രധിഷേധ കൂട്ടായ്മ ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. കെ. എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു.
തിരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എ. ഗോപാലക്ഷണൻ അദ്ധ്യക്ഷതവഹിച്ചു. ഡി സി.സി. ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്,
യാസർ പയ്യോളി, എൻ.ടി.വാസു,മോഹനകൃഷ്ണൻ കുറ്റൂർ എന്നിവർ സംസാരിച്ചു.സൈദ് മുഹമ്മദ് ചെറുത്തോട്ടത്തിൽ,മുഹമ്മദ്കുട്ടി തറമ്മൽ, നൗഷാദ് പരന്നേക്കാട്, രാജേഷ് പരന്നേക്കാട്, കൃപാധരൻ, എ.ദേവദാസ് ബാബു, ഇസ്മായിൽ,ചന്ദ്രൻ മുല്ലപ്പള്ളി, അഡ്വ സബീന, ഷറഫുദ്ദീൻ കണ്ടാത്തിയിൽ കെ.പി റീന, സുബൈദ,വസന്ത,ശിഹാബ് തിരൂർ, കരീം മേച്ചേരി എന്നിവർ നേതൃത്വം നൽകി.