സ്കൂട്ടറിന് മുന്നിൽ തെരുവ് നായ ചാടി; യുവതികൾക്ക് പരുക്ക്
സ്കൂട്ടറിന് മുന്നിൽ തെരുവുനായ ചാടി താമരശ്ശേരിയിൽ 2 യുവതികൾക്ക് പരുക്കേറ്റു. കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം നെരൂക്കും ചാലിലാണ് അപകടം. പേരാമ്പ്ര സ്വദേശികളായ ആർദ്ര, ആതിര എന്നിവർക്കാണ് പരുക്കേറ്റത്. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രികയ്ക്ക് നേരെ സമാനമായ രീതിയിൽ തെരുവ് നായയുടെ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തിൽ ഒരു വീട്ടമ്മ മരണപ്പെടുകയും ചെയ്തിരുന്നു.