Fincat

കുടുംബശ്രീ പാല്‍ ഉല്‍പ്പന്ന പ്രദര്‍ശന മത്സരം: അപേക്ഷ ക്ഷണിച്ചു

ജില്ലാ ക്ഷീരകര്‍ഷക സംഗമമായ ‘ജീവനീയം’ 2025-26 ന്റെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകള്‍ക്കായി വൈവിധ്യമാര്‍ന്ന പാല്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും മത്സരവും സംഘടിപ്പിക്കുന്നു. ‘രുചിക്കൂട്ട്’ എന്ന പേരിട്ടിരിക്കുന്ന മത്സരം ഒക്ടോബര്‍ 21ന് രാവിലെ 10ന് നിറമരുതൂര്‍ സൂര്‍ പാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ അങ്കണത്തില്‍ നടക്കും.

ക്ഷീരമേഖലയിലെ കുടുംബശ്രീ കൂട്ടായ്മകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, പാലിനെ അടിസ്ഥാനമാക്കിയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘രുചിക്കൂട്ട്’ സംഘടിപ്പിക്കുന്നത്.

ജില്ലയിലെ എല്ലാ കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കും ക്ഷീരസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഫോണ്‍-9645904001.