നിറക്കൂട്ട്: അങ്കണവാടി കുട്ടികള്‍ക്ക് കളറിങ്് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലാ ക്ഷീരകര്‍ഷക സംഗമമായ ‘ജീവനീയം 2025-26 ന്റെ ഭാഗമായി അങ്കണവാടി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ‘നിറക്കൂട്ട്’കളറിങ് മത്സരം ഒക്ടോബര്‍ 20ന് രാവിലെ 10ന് നിറമരുതൂര്‍ സൂര്‍ പാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ അങ്കണത്തില്‍ നടക്കും.
ക്ഷീരമേഖലയുടെ പ്രാധാന്യവും കാര്‍ഷിക സംസ്‌കാരവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ജീവനീയം’ ജില്ലാതല സംഗമത്തോടനുബന്ധിച്ച് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ അങ്കണവാടികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
നിറക്കൂട്ട് കളറിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അങ്കണവാടി അധികൃതര്‍ മുഖേനയോ നേരിട്ടോ ഒക്ടോബര്‍ 18 ന് മുമ്പായി സംഘാടക സമിതിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍-9645904001.