Fincat

യുഎഇയിലെ വിവിധ ഭാ​ഗങ്ങളിൽ ഇന്നും മഴ; നീർച്ചാലുകളിൽ വെള്ളം നിറഞ്ഞു

യുഎഇയിൽ വിവിധ ഭാ​ഗങ്ങളിൽ ഇന്നും മഴ ലഭിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. തണുപ്പുള്ളതും തീവ്രവുമായ മഴയാണ് കിഴക്കൻ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്നത്. കനത്ത മഴ കാരണം നിരവധി നീർച്ചാലുകളിൽ വെള്ളം നിറഞ്ഞിട്ടുണ്ട്.

1 st paragraph

ഇന്ന് അതിരാവിലെ അൽ ഐൻ, ദുബായിയുടെ ചില ഭാഗങ്ങൾ, ഷാർജ എന്നിവിടങ്ങളിൽ മിതമായ മഴ രേഖപ്പെടുത്തി. എന്നാൽ ദുബായ്, ഷാർജ, റാസൽഖൈമയുടെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ ശക്തമായതും മിതമായതുമായ ഇടവിട്ട് പെയ്യുകയുണ്ടായി. ഈ ഭാ​ഗങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഷാർജയുടെ ചില ഭാഗങ്ങളിൽ ഇടയ്ക്കിടെ ആലിപ്പഴ വർഷവും ഉണ്ടായി.

പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർക്കും മഴ ബാധിച്ച പ്രദേശങ്ങളിലൂടെ വാഹനമോടിക്കുന്നവർക്കും അധികൃതർ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അപകട സാധ്യതകൾ ഒഴിവാക്കുന്നതിന് വാഹനമോടിക്കുന്നവർ സുക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. അൽ-നൗഫ് പ്രദേശത്തും അബുദാബി റോഡ്-അൽ-സഫ്ര പാതയിലും മഴ തുടരുകയാണ്. നിലവിൽ ഏറ്റവും കനത്തതും തണുപ്പുള്ളതുമായ മഴ ലഭിക്കുന്ന കിഴക്കൻ മേഖലയിലെ സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

2nd paragraph