Fincat

സാബുമാൻ വീണ്ടും സേഫ് ! ഇത്തവണയും ‘നോ’ എവിക്ഷൻ; 10ൽ ആറ് പേരും നോമിനേഷനിൽ

ബി​ഗ് ബോസ് മലയാളം സീസൺ 7 എഴുപത് ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുകയാണ്. ഇനി വെറും മൂന്നാഴ്ച മാത്രമാണ് ​ഗ്രാന്റ് ഫിനാലേയ്ക്ക് ബാക്കിയുള്ളത്. നിലവിലുള്ള പത്ത് മത്സരാർത്ഥികളിൽ ആരെല്ലാമാകും ടോപ് 5ൽ എത്തുകയെന്നും ടിക്കറ്റ് ടു ഫിനാലെ നേടുകയെന്നും മണി ബോക്സ് കൈക്കലാക്കുക എന്നും കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. ഇന്നിതാ പുതിയ ആഴ്ചയിലേക്ക് കടന്നതോടെ പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്തിരിക്കുകയാണ്.

ഈ ആഴ്ച ക്യാപ്റ്റൻസിക്ക് അനുമോൾ, ആര്യൻ, സാബുമാൻ എന്നിവരായിരുന്നു മത്സരിക്കാനുണ്ടായത്. മൂന്ന് മാർക്കുകളുള്ളൊരു കയർ ക്യാപ്റ്റർസി മത്സരാർത്ഥികൾക്ക് നൽകും. മൂന്ന് പേരും ആ മാർക്കുകളിൽ പിടിച്ചുകൊണ്ട് പരമാവതി തുടരുക എന്നതാണ് ടാസ്ക്. കയറിൽ നിന്നും പിടിവിട്ടാൽ ആ മത്സരാർത്ഥി പുറത്താകും. ഇത്തരത്തിൽ മൂന്ന് പേരും വാശിയേറിയ മത്സരമാണ് കാഴ്ചവച്ചത്. ഇതിനിടയിൽ ആര്യൻ ദേഹത്ത് തൊട്ടതിന്റെ പേരിൽ അനു പ്രശ്നമുണ്ടാക്കി. മനഃപൂർവ്വമാണ് ആര്യൻ തൊട്ടതെന്നും അനു പറയുന്നുണ്ടായിരുന്നു.

ഇതിനിടയിൽ അനുവിനെ പ്രകോപിപ്പിക്കാൻ നെവിൻ ഇടയ്ക്ക് കയറുന്നുണ്ട്. വെള്ളം എടുത്ത് അനുവിന്റെ മുഖത്ത് ഒഴിക്കുന്നുമുണ്ട്. ഏറെ നേരം ഇവരെ നെവിൻ ശല്യം ചെയ്ത ശേഷം ബി​ഗ് ബോസ് ഇടപെട്ട് മാറുന്നുണ്ട്. പിന്നാലെ മുട്ട് മടക്കാതെ കയർ നിവർത്തിപിടിക്കണമെന്ന് ക്യാപ്റ്റൻസി മത്സരാർത്ഥികളോട് ബി​ഗ് ബോസ് നിർദ്ദേശിച്ചു. ഏറ്റവും ഒടുവിൽ സാബുമാൻ ക്യാപ്റ്റനാകുകയും ചെയ്തു. ആര്യനെ പിന്തള്ളിയാണ് സാബുമാന്റെ ഈ നേട്ടം.