Fincat

തന്റെ പാവ കാണാനില്ല, പൊട്ടിക്കരഞ്ഞ് അക്ബർ; ‘ഇതാണ് കർമ്മ’ എന്ന് ബി​ഗ് ബോസ് പ്രേക്ഷകർ

ബി​ഗ് ബോസ് മലയാളം സീസൺ 7ലെ ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളാണ് അക്ബർ ഖാൻ. ​ഗായകൻ എന്ന ലേബലിൽ ഷോയിൽ എത്തിയ അക്ബർ ആദ്യമെല്ലാം മികച്ച രീതിയിൽ കളിച്ചിരുന്നു. എന്നാൽ ഷോ പകുതി ആയപ്പോഴേക്കും ഡൗൺ ആയാണ് അക്ബറിനെ കാണുന്നത്. അക്ബറിന്റേതായ കണ്ടന്റുകൾ വളരെ കുറവാണെന്നാണ് പൊതുവിൽ പ്രേക്ഷകരുടെ അഭിപ്രായവും. ഇന്നിതാ ഹൗസിനുള്ളിൽ പൊട്ടിക്കരയുകയാണ് അക്ബർ ഖാൻ.

ഇന്ന് പാവ വച്ചിട്ടുള്ളൊരു ടാസ്ക് ബി​ഗ് ബോസ് നൽകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അക്ബറിന്റെ കരച്ചിലും. ഇതിന്റെ പ്രമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്. താൻ കരസ്ഥമാക്കിയ പാവക്കുട്ടികളെ കാണാനില്ലെന്നതാണ് അക്ബറിനെ വിഷമിപ്പിച്ച കാര്യം. പത്ത് പാവയാണ് കാണാതായത്. എല്ലാവരോടും പാവ എടുത്തോ എന്ന് അക്ബർ ചോദിക്കുന്നുണ്ടങ്കിലും ഇല്ലെന്ന് തന്നെയാണ് മറുപടി കിട്ടിയതും. ആദില- നൂറ, അനുമോൾ ​ഗ്യാങ്ങിനോടും ഇക്കാര്യം ചോദിച്ച് അക്ബർ ദേഷ്യപ്പെടുന്നുണ്ട്. ആരും അടിച്ച് മാറ്റില്ലെന്ന് പറഞ്ഞിട്ടാണ് താൻ സൂക്ഷിക്കാത്തതെന്ന തരത്തിലും അക്ബർ സംസാരിക്കുന്നുണ്ട്. പിന്നാലെ ആര്യനൊപ്പം ഇരുന്ന അക്ബർ പൊട്ടിക്കരയുകയും ചെയ്യുന്നത് പ്രമോ വീഡിയോയിൽ കാണാം.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി നിരവധി ബി​ഗ് ബോസ് പ്രേക്ഷകരാണ് രം​ഗത്തെത്തിയത്. അക്ബർ കരയുന്നത് കർമ്മയാണെന്നാണ് പൊതുവിൽ എല്ലാവരും പറയുന്നത്. “ഈ കരയുന്ന അക്ബർ അല്ലെ ഇന്നലെ ഗെയിം റദ്ദ് ചെയ്തതിന് അനീഷ് വിഷമിച്ചു നിന്നപ്പോ എന്ത് പ്രഹസനം ആണെന്ന് ചോദിച്ചത്”, എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്. “ആരു കരയുമ്പോഴും ഇമോഷണൽ ആവുമ്പോഴും സോഫയിൽ ഇരുന്നു ഒരു മാതിരി ചിരി ഉണ്ടായിരുന്നല്ലോ. സ്വന്തം കാര്യം വന്നപ്പോൾ ഹർട്ടായി അല്ലേ? ഇത്രേ ഒള്ളു അക്ബറെ. കർമയാണിത്. അനീഷ്, അനുമോൾ കരഞ്ഞാൽ ഡ്രാമ. നീ കരഞ്ഞാൽ സെന്റിമെന്റ്”, എന്ന് മറ്റൊരു പ്രേക്ഷകനും കുറിക്കുന്നു.