Fincat

‘പതിവുപോലെ’ ഇന്നും…; പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. സ്വര്‍ണം ഒരു പവന്റെ വില 95000 ന് തൊട്ടരികിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 94520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11815 രൂപയും നല്‍കേണ്ടി വരും. (kerala gold rate record rate october 15)

1 st paragraph

പവന് 400 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഗ്രാമിന് 50 രൂപയും വര്‍ധിച്ചു. ഡോളര്‍ ദുര്‍ബലമാകുന്നതും ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതുമാണ് സ്വര്‍ണവില ഈ വിധത്തില്‍ കുതിച്ചുയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപാവലിയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണവില വീണ്ടും ഉയരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

2nd paragraph