കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ്: അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ രണ്ട് തവണയില്‍ കൂടുതല്‍ അംശാദായം മുടക്കം വന്ന് അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് പൊതു മാപ്പ് നല്‍കി അംഗത്വം പുനഃസ്ഥാപിച്ചു നല്‍കുന്നതിനുള്ള അവസരം നല്‍കുന്നു. മൂന്നാം തവണ അംഗത്വം പുനഃസ്ഥാപിക്കുന്നതിനായി തൊഴിലാളികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ജില്ലാ ഓഫീസില്‍ നിന്നും അംഗത്വ പുനസ്ഥാപനത്തിനുള്ള ഉത്തരവ് കൈപ്പറ്റി ബന്ധപ്പെട്ട ബാങ്കില്‍ പണം അടച്ച് അംഗത്വം പുന:സ്ഥാപിക്കണം.