Fincat

വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർന്ന കേസിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ

മഞ്ചേരി : വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർന്ന കേസിൽ അയൽവാസിയായ സ്ത്രീ പിടിയിൽ.
പുല്ലൂർ സ്വദേശി അച്ചിപ്പറമ്പൻ വീട്ടിൽ ജസീറമോളെയാണ് (47 വയസ്സ് ) പോലീസ് അറസ്റ്റ് ചെയ്തത്.
കിടപ്പ് രോഗികളായി വയോധികർ താമസിക്കുന്ന പുല്ലൂർ രാമൻകുളത്തുള്ള വീട്ടിലേക്ക് രണ്ട് സ്ത്രീകൾ അതിക്രമിച്ചു കയറി കിടപ്പുമുറിയിൽ ഒറ്റയ്ക്ക് കിടക്കുകയായിരുന്ന കാഴ്ചശേഷി നഷ്ടപ്പെട്ട വയോധികയുടെ കൈകൾ രണ്ടും പിടിച്ചുവെച്ചും ശബ്ദമുണ്ടാക്കിയപ്പോൾ മുഖംപൊത്തിയും കവർച്ച നടത്തുകയായിരുന്നു.
കാതിലെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണക്കമ്മലുകൾ കവർച്ച ചെയ്തിട്ടുണ്ട്. പ്രതിയെ മഞ്ചേരി പോലീസ് ഇൻസ്പെക്ടർ പ്രതാപ് കുമാർ,മഞ്ചേരി എസ്ഐ നവീൻ ഷാജ് എന്നിവരുടെ നേതൃത്തിൽ മഞ്ചേരി പോലീസും മലപ്പുറം DYSP KM ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചേർന്നാണ് പിടികൂടി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് മാസം 8 ന് ഉച്ചക്ക് 2.30 നും 3.30 നും ഇടയിൽ മഞ്ചേരി ,പുല്ലൂർ,രാമൻകുളത്ത് വാടകയ്ക്ക് താമസിക്കുന്ന വയോധികരായ തോമസ് ബാബുവും ഭാര്യ സൗമിനിയും താമസിക്കുന്ന വീട്ടിലേക്ക് വയോധികരെ പരിചരിക്കുന്ന സ്ത്രീ വീട്ടിൽ പോയ സമയത്താണ് അയൽവാസിയായ ഉമ്മയും മകളും ചേർന്ന് കവർച്ചനടത്തിയത്.

1 st paragraph

കവർച്ചയ്ക്ക് പ്രതിയെ സഹായിച്ച ഒളിവിൽ പോയ പ്രതിയുടെ മകളെ പോലീസ് അന്വേഷിച്ചു വരുകയാണ്.

പ്രതി വിൽപ്പന നടത്തിയ സ്വർണം മഞ്ചേരിയിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു.

2nd paragraph

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതികൾ കൂടുതൽ കളവ് നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണം നടത്തുന്നതാണെന്ന് മഞ്ചേരി പോലീസ് ഇൻസ്പെക്ടർ അറിയിച്ചു.

മലപ്പുറം ഡിവൈഎസ്പി കെ എം ബിജു, മഞ്ചേരി പോലീസ് ഇൻസ്പെക്ടർ പ്രതാപ്കുമാർ, മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ നവീൻ ഷാജി, എസ് ഐ അശ്വതി, Asi പ്രീതി, പോലീസ് ഉദ്യോഗസ്ഥരായ റിയാസ് K, രേഷ്മ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ്‌ സലീം പൂവത്തി,ബിജു VP എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.