Fincat

തിരൂരിലെ ഓങ്കോളജി കെട്ടിടം തുറന്നുകൊടുക്കണം-കെ.എഛ്.ആർ.എ

തിരൂർ: ഉദ്‌ഘാടനംകഴിഞ്ഞ് മാസങ്ങളായിട്ടും തുറന്നുകൊടുക്കാത്ത ജില്ലയിലെ ഏക ഓങ്കോളജി ആശുപത്രി കെട്ടിടം കാൻസർ രോഗികൾക്കായി പൂർണ്ണമായും തുറന്നുകൊടുക്കണമന്ന് കേരള ഹോട്ടൽ ആൻ്റെ റസ്റ്റാറൻ്റ അസോസിയേഷൻ തിരൂർ വാർഷിക ജനറൽബോഡി ബന്ധപ്പെട്ട വരോട് ആവശ്യപ്പെട്ടു.

ക്യാൻസർ രോഗികൾക്ക്മാത്രമായി വിഭാവനംചെയ്ത് നിർമ്മിച്ച ഒമ്പത് നില കെട്ടിടത്തിൽ ഭാഗികമായി മറ്റ്ഡിപ്പാർട്ട്മെൻ്റ് കൾ പ്രവർത്തിക്കുന്നത് നിരാശജനകമാണ്.
കാൻസർ രോഗികൾ ജില്ലയിൽ ആശ്രയിക്കുന്ന ഏക ചികിത്സാലമായ ഈ കെട്ടിടം തുറക്കാൻ അടിയന്തിരമായി സർക്കാർ മറെറല്ലാ സാങ്കേതിക പ്രശ്നങ്ങളും ഒഴിവാക്കണമെന്നും
യോഗം അഭിപ്രായപ്പെട്ടു.
ഇതിൻ്റെ പേരിലുള്ള രാഷ്ട്രിയ പോര് അപഹാസ്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ബസ്‌സ്റ്റാൻ്റിലെ നിർദ്ധിഷ്ഠ മാലിന്യപ്ലാൻ്റിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും യോഗം നഗരസഭയോടാവശ്യപ്പെട്ടു.

പ്രസിഡൻ്റ് സബ്ക്ക അമീർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ്പ്രസിഡൻ്റ് പി.പിഅബ്ദുൽറഹ്‌മാൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സിക്രട്ടറി കെ.ടി രഘു മുഖ്യപ്രഭാഷണം നടത്തി.
സംഗംമണി,
ഈ സ്റ്റേൺനിസാർ,റോയൽനവാസ്,നസീസ്ഗഫൂർ,
പി.പി.ബഷീർ,നസീസ്മുഹമ്മദ്,സബ്ക്കഷാഫി പ്രസംഗിച്ചു.

പുതിയ ഭാരവാഹികൾ:
പ്രസിഡൻ്റ്:അമീർസബ്ക്ക
വർക്കിംഗ്പ്രസിഡൻ്റ്:റോയൽനവാസ്
വൈസ്പ്രസിഡൻ്റ്: ബിസ്മില്ലബാവ,ഖലീസ് ഷഫ്നീദ്.
ജനറൽ സിക്രട്ടറി:ഈസ്റ്റേൺ നിസാർ
സിക്രട്ടറിമാർ:
ഷീബനന്ദകുമാർ,സിസിലർകുഞ്ഞാവ,റഫീഖ്അറേബ്യൻ ഗ്രിൽസ്.
ട്രഷറർ:നസീസ്ഗഫൂർ
രക്ഷാധികാരികൾ:
പി.പി. ബഷീർ,നസീസ്മുഹമ്മദ്,സബ്ക്കഷാഫി.