ബ്രൈഡൽ ക്രാഫ്റ്റ് വെഡിങ് മാൾ ഉദ്ഘാടനം ഒക്ടോബര്‍ 20 ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും
തിരൂര്‍: വസ്ത്ര വ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുമായി ബ്രൈഡല്‍ ക്രാഫ്റ്റ് പുതിയ ഷോറൂം തിരൂരില്‍ ഉദ്ഘാടനത്തിനൊരുങ്ങി. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബ്രൈഡല്‍ ക്രാഫ്റ്റ് വെഡിങ് മാൾ ഉദ്ഘാടനം ഒക്ടോബര്‍ 20 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
തിരൂര്‍ പാന്‍ബസാറില്‍ നാല്‍പതിനായിരം സ്‌ക്വയര്‍ഫീറ്റില്‍ അത്യാധുനിക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഷോറൂം നാല് നിലകളിലായാണ് വിവിധ സെക്ഷനുകൾ സജ്ജീകരിച്ചിട്ടുള്ളത്. റണ്ണിംങ് മെറ്റീരിയല്‍സ്, ചുരിദാര്‍ & റെഡിമെയ്ഡ്, വെള്ളി-ഫാന്‍സി ആഭരണങ്ങളുടെ വിശാലമായ സെക്ഷന്‍, ഫൂട് വെയര്‍, ബാഗ്‌സ്, വാച്ചസ്, പെര്‍ഫ്യൂംസ് തുടങ്ങിയവയാണ് ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരുക്കിയിട്ടുള്ളത്. വിവാഹ വസ്ത്ര വൈവിധ്യത്തിന്റെ വന്‍ ശേഖരവുമായി പ്രത്യേകം തയ്യാറാക്കിയ എക്‌സ്‌ക്ലൂസീവ് ബ്രൈഡല്‍ സോണ്‍, വെഡ്ഡിംങ് സാരീസ്& ലഹങ്കാസ്, പാര്‍ട്ടി വെയര്‍ , ഡിസൈനര്‍ & മേയ്ക്കപ്പ് സ്റ്റുഡിയോ തുടങ്ങിയവയാണ് ഒന്നാം നിലയില്‍ സജ്ജമാക്കിയിട്ടുള്ളത്. കിഡ്‌സ് വെയര്‍ , അറേബ്യന്‍ ഡ്രസ്സസ് രണ്ടാം നിലയിലും ജെന്റ്‌സ് & എത്തിക് വെയര്‍ മൂന്നാം നിലയിലുമാണ് ഒരുക്കിയിട്ടുള്ളത്.
ലൂയിസ് ഫിലിപ്പ് , വാൻ ഹ്യൂസെൻ , അലൻ സോളി ,
യു.എസ്. പോളോ ,
ലീവൈസ് തുടങ്ങിയ മുൻനിര ജെൻ്റ്സ് ബ്രാൻഡുകൾ ബ്രൈഡൽ ക്രാഫ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ പ്രത്യേകം തയ്യാറാക്കിയ മുഅല്ലിം കോർണറും, അറേബ്യൻ കന്തൂറയുടെ പ്രത്യേക സെക്ഷനും ജെൻ്റ്സ് വെയറിൽ ഒരുക്കിയിട്ടുണ്ട്.
ഒരേസമയം മുന്നൂറില്‍ അധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ബ്രൈഡല്‍ ക്രാഫ്റ്റിന്റെ പ്രത്യേകതയാണ്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന തിരൂര്‍ നഗരത്തിന് എക്‌സ്ട്രാ ലാര്‍ജ് വെഡിംങ് അനുഭവം ഒരുക്കിയാണ് ബ്രൈഡല്‍ ക്രാഫ്റ്റിന്റെ കടന്നുവരവ്.
ഏറ്റവും പുതിയ ട്രെന്‍ഡിംങും ഗുണമേന്‍മയുള്ള വസ്ത്രങ്ങളും അവതരിപ്പിച്ച് ഉപഭോക്താക്കളുടെ അഭിരുചി തൊട്ടറിഞ്ഞ വസ്ത്ര വ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയസമ്പന്നതയുമായാണ് ബ്രൈഡൽ ക്രാഫ്റ്റ് വെഡിങ് മാൾ തിരൂരിൽ ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടുള്ളത്.
തിങ്കളാഴ്ച രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കായിക – ഹജ്ജ്- വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി , എം.പി അബ്ദുസമദ് സമദാനി എം.പി, എം.എല്‍.എമാരായ കുറുക്കോളി മൊയ്തീന്‍, എന്‍.ഷംസുദ്ദീന്‍, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ, വൈസ് ചെയര്‍മാന്‍ പി.രാമന്‍കുട്ടി, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. എസ് ഗിരീഷ്, വാർഡ് കൗൺസിലർ സതീശൻ തുടങ്ങിയവർ സംബന്ധിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വൈകിട്ട് പ്രമുഖ ഗായക ൻ ഹനാൻ ഷാ അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ ബ്രൈഡൽ ക്രാഫ്റ്റ് വെഡിങ് മാൾ മാനേജിംഗ് ഡയറക്ടർ കെ.എൻ മുത്തുകോയ തങ്ങൾ, ഡയറക്ടർമാരായ കീഴേടത്തിൽ ഇബ്രാഹീം ഹാജി, പി.വി മുഹമ്മദ് അഷ്റഫ്, കീഴേടത്തിൽ ശാഫി ഹാജി, മുഹമ്മദ് ഷരീഫ് എന്നിവർ പങ്കെടുത്തു.