തിരൂർ, താനൂർ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെ നറുക്കെടുപ്പ് നാളെ (വ്യാഴം)
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടത്തി. ബുധനാഴ്ച (15) അരീക്കോട്, കാളികാവ്(കരുളായി പഞ്ചായത്ത് ഒഴികെ), പെരിന്തല്‍മണ്ണ ബ്ലോക്കുകള്‍ക്ക് കീഴിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടത്തി.
വ്യാഴം (16)രാവിലെ പത്തിന് തിരൂര്‍ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെ നറുക്കെടുപ്പും 11.30ന് താനൂര്‍ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെ നറുക്കെടുപ്പും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പൊന്നാനി ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടേത് ഉച്ചക്ക് ശേഷം 2.15നും പെരുമ്പടപ്പ് ബ്ലോക്കുകള്‍ക്ക് കീഴിലുള്ള പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകള്‍ 3.15നും നറുക്കെടുക്കും.
ജില്ലയിലെ 12 നഗരസഭകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് വ്യാഴം (16ന്) രാവിലെ പത്തു മുതല്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടരുടെ കാര്യാലയത്തിലും 15 ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് 18ന് രാവിലെ പത്തു മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും. ജില്ലാ പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് 21ന് ആണ്.