Fincat

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്: ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 48 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണം നാളെ അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ഇൻഡ്യാ സഖ്യത്തിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രഖ്യപനം ഇത്രത്തോളം നീണ്ടുപോയത്.

സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിനകത്ത് കലാപങ്ങളുമുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് തന്നെ രഹസ്യമായി സ്ഥാനാര്‍ത്ഥി പത്രിക പോലും നല്‍കുന്ന സാഹചര്യം പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്നു. ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമിടയില്‍ സീറ്റിനെ ചൊല്ലി വലിയ അവകാശവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടപ്പിലാക്കിയിരിക്കുന്നത്.