Fincat

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ഈജി‌പ്‌ത് വിദേശകാര്യ മന്ത്രി; ഗാസ സമാധാന കരാറിന് ഈജിപ്ഷ്യൻ പ്രസിഡൻ്റിന് അഭിനന്ദനം

ദില്ലി: ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലറ്റിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. ഗാസ സമാധാന നീക്കത്തിൽ നിർണ്ണായക പങ്കു വഹിച്ചതിന് ഈജിപത് പ്രസിഡൻറ് അബ്ദെൽ ഫത്ത അൽ സിസിക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. മേഖലയിൽ ശാശ്വത സമാധാനത്തിലേക്ക് ധാരണ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു. ദില്ലിയിൽ നടന്ന ഇന്ത്യ ഈജിപത് തന്ത്രപ്രധാന സംഭാഷണത്തെക്കുറിച്ച് അബ്ദെലറ്റി പ്രധാനമന്ത്രിയോട് വിശദീകരിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇന്ത്യൻ സംഘത്തിന് നേതൃത്വം നല്കിയത്. വ്യാപാരം, ഊർജ്ജം, സാങ്കേതിക വിദ്യ, പ്രതിരോധം തുടങ്ങി നിരവധി മേഖലകളിലെ സഹകരണത്തിൽ കൈവരിച്ച പുരോഗതിയിൽ പ്രധാനമന്ത്രി ഈജിപത് വിദേശകാര്യമന്ത്രിയെ സംതൃപ്തി അറിയിച്ചു.