Fincat

ബ്രൈഡൽ ക്രാഫ്റ്റ് വെഡിങ് മാൾ തിരൂരിന് സമർപ്പിച്ചു

തിരൂരിന്റെ വിവാഹലോകത്തിന് പുതുമയും പാരമ്പര്യവും ഒരുമിപ്പിക്കുന്ന അതുല്യമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കാനായി ബ്രൈഡൽ ക്രാഫ്റ്റ് – ദി വെഡിങ് മാൾ തിരൂരിൽ തുടക്കം കുറിച്ചു. ഒക്ടോബർ 20 രാവിലെ 10ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തതോടെയാണ് ഇത് തിരൂരിന് സമർപ്പിക്കപ്പെട്ടത്.

ആധുനിക സൗകര്യങ്ങളാൽ സമ്പന്നമായ 40,000 സ്ക്വയർ ഫീറ്റിലധികം വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ ഷോറൂമിൽ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത വസ്ത്ര ശേഖരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മാളിലെ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനം മറ്റു പ്രമുഖ വ്യക്തിത്വങ്ങളും നിർവഹിച്ചു. ഫസ്റ്റ് ഫ്‌ളോർ – ഇ. ടി. മുഹമ്മദ് ബഷീർ എം.പി., സെക്കന്റ് ഫ്‌ളോർ – കുറുക്കോളി മൊയ്ദീൻ എം.എൽ.എ., ബ്രൈഡൽ സെക്ഷൻ – എൻ. ഷംശുദ്ദീൻ എം.എൽ.എ., തേഡ് ഫ്‌ളോർ – എ.പി. നസീമ (ചെയർപേഴ്സൺ, തിരൂർ മുനിസിപ്പാലിറ്റി), ന്യൂബോൺ സെക്ഷൻ , ഗഫൂർ പി. ലില്ലീസ് (പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ), കൂടാതെ ഖന്ദൂരാ അറബിക് ഏരിയ ജലാലുദ്ദീൻ തങ്ങൾ എന്നിവരും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

ആദ്യ വിൽപ്പന സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിക്കുകയും അത് എ.എ.കെ. ഗ്രൂപ്പ് ചെയർമാൻ ബാവാ ഹാജി സ്വീകരിക്കുകയും ചെയ്തതോടെ ഉദ്ഘാടന ചടങ്ങുകൾ അവസാനിച്ചു.

വസ്ത്രങ്ങളുടെ ലോകത്ത് നേടിയ വിശ്വാസവും അനുഭവവും വിവാഹലോകത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബ്രൈഡൽ ക്രാഫ്റ്റ് ഈ പുതിയ അധ്യായം ആരംഭിച്ചത്. ഉപഭോക്താക്കളെ ഉപഭോക്താക്കളായി മാത്രമല്ല, ബന്ധങ്ങളായി കാണുന്ന ബ്രൈഡൽ ക്രാഫ്റ്റ്, ‘ഓരോ സന്ദർശകനും ഒരു ബന്ധമാണ്’ എന്ന ആശയത്തെ ആധാരമാക്കിയാണ് മുന്നോട്ട് പോകുന്നത്.

ബ്രൈഡൽ ക്രാഫ്റ്റ് – ദി വെഡിങ് മാൾ, തിരൂർ
പുതിയ ബന്ധങ്ങൾ നെയ്യുന്ന ആഘോഷത്തിന് തുടക്കമായി.